തെറ്റിദ്ധാരണകളും വ്യാജ വാർത്തകളും
COVID-19 നെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകൾ പട്ടികപ്പെടുത്തുന്നു
ഒരുപാട് തെറ്റിദ്ധാരണകളും വ്യാജ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് നിങ്ങൾക്കും മറ്റുള്ളവർക്കും അപകടം ആണ്. പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത് ആണ്. നിങ്ങൾ സ്വയം പരിശോധിച്ചിട്ടില്ലാത്ത അല്ലെങ്കിൽ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ളതല്ലാത്ത ഒരു വിവരവും ഒരിക്കലും പങ്കിടരുത്, ഇത് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും.
COVID 19 രോഗത്തെ കുറിച്ച് ഉള്ള തെറ്റിദ്ധാരണകളുടെയും, വ്യാജ വാർത്തകളുടെയും ഒരു പട്ടിക ഞങ്ങൾ സമാഹരിച്ചിരിക്കുന്നു. അത് തെളിയിക്കുന്ന രേഖകകളും കൂടെ ചേർക്കുന്നു.
വെള്ളം കുടിക്കുകയും തൊണ്ടയിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നത് COVID-19 നെ കൊല്ലുന്നോ?
ഇല്ല, (ചൂടുവെള്ളം ) വെള്ളം കുടിക്കുന്നതും തൊണ്ടയിലെ ഈർപ്പവും നിലനിർത്തുന്നത് അണുബാധ തടയാൻ സഹായിക്കുമെന്ന് പ്രസ്താവിക്കുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവിധ ആരോഗ്യ സംഘടനകളിലും ഈ സന്ദേശങ്ങൾ ഉദ്ധരിക്കുന്നു. ഇതൊരു മിഥ്യയാണ്.
കൊറോണ വൈറസ് അണുബാധ തടയാൻ (ചൂടുള്ളതോ തണുത്തതോ ആയ) വെള്ളം സഹായിക്കുമെന്നതിന് യഥാർത്ഥ തെളിവുകളൊന്നുമില്ല.
ഉറവിടം: https://factcheck.afp.com/health-authorities-did-not-say-drinking-water-will-prevent-coronavirus
COVID-19 വായുവിലൂടെ വ്യാപിക്കുന്നുണ്ടോ?
ഇല്ല, COVID-19 വായുവിലൂടെ സഞ്ചരിക്കുന്നതല്ല, അതായത് അത് വായുവിലൂടെ വ്യാപിക്കുന്നില്ല. രോഗം ബാധിച്ച ആളുകളുടെ മൂക്കിൽ നിന്നും വായിൽ നിന്നും വൈറസ് അടങ്ങിയ തുള്ളികളുമായുള്ള സമ്പർക്കത്തിലൂടെ ഇത് പടരുന്നു.
മുൻകരുതലുകളും പ്രതിരോധ നടപടികളുംഉറവിടം : https://www.who.int/news-room/q-a-detail/q-a-coronaviruses#
Last updated
Was this helpful?