വൃദ്ധരും ആരോഗ്യ പ്രശ്നങ്ങൾ പ്രശ്നങ്ങളുള്ള ആളുകളും

വയോധികരിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും COVID 19 മാരകം ആണ്. ആയതിനാൽ അധികം ആയി സ്വീകരിക്കാൻ ഉള്ള മുൻ കരുതലുകൾ ഈ ഗൈഡ് വിശദീകരിക്കുന്നു

70 വയസ്സിന് മുകളിൽ ഉള്ളവർക്കും, നിലവിൽ അല്ലെങ്കിൽ മുൻപ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കും ആണ് COVID 19 അപകട സാധ്യതകൾ ഏറ്റവും കൂടുതൽ ഉള്ളത്. പ്രായമായവർക്ക് ചെറുപ്പക്കാരേക്കാൾ വലിയ അപകട സാധ്യതയുണ്ട് എന്ന് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നു.

പ്രായ വിഭാഗം

മരണനിരക്ക് %

80 +

14.8 %

70 - 79

8 %

50 - 59

1.3%

40 -

< 0.5 %

ലഭ്യമായ ഡാറ്റ ഉപയോഗിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, കൂടാതെ കുട്ടികൾക്ക് COVID-19 ൽ നിന്നുള്ള മരണനിരക്ക് വളരെ കുറവാണെന്ന് തോന്നുന്നു.

മുൻപ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നവരുടെ കാര്യം ഇത് തന്നെ ആണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് അപകട സാധ്യതകൾ കൂടുതൽ ആണ് (source)

ആരോഗ്യ സ്ഥിതി

മരണനിരക്ക് %

ഹൃദയ സംബന്ധമായ അസുഖം

10.5 %

പ്രമേഹം

7.3 %

വിട്ടുമാറാത്ത ശ്വസന രോഗം

6.3 %

രക്താതിമർദ്ദം

6.0 %

അർബുദം

5.6 %

ആരോഗ്യസ്ഥിയിൽ പ്രശനം ഇല്ലാത്തവർ

0.9 %

ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങൾ മുകളിൽ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ നിങ്ങൾ COVID-19 ൽ നിന്നുള്ള ഉയർന്ന അപകടസാധ്യതയിലാണെന്നാണ്. നിങ്ങൾക്ക് പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്കായി അധിക മുൻകരുതലുകൾ

മേൽ പറഞ്ഞ ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള ആളുകൾ ഗൈഡിൽ വ്യക്തമാക്കിയ ഈ അധിക മുൻകരുതലുകൾ പാലിക്കണം.

ജോലി പുരോഗതിയിലാണ്, റഫർ ചെയ്യുക

Last updated