വിമാനത്താവളം
വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഈ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്
Last updated
വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഈ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്
Last updated
എല്ലാ യാത്രക്കാരും ഹെൽത്ത് കൗണ്ടറിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന്, വിദേശത്ത് നിന്ന് എത്തുന്ന എല്ലാ വിമാനങ്ങളിലും ലാൻഡിംഗിന് മുൻപ്തന്നെ അറിയിക്കും.
യാത്രക്കാർക്ക് രണ്ടുഫോം വീതം നൽകും. യാത്രാവിവരങ്ങൾ അറിയുന്നതിനും രോഗലക്ഷണങ്ങൾ ഉണ്ടോയെന്നറിയുന്നതിനും വേണ്ടിയാണ് ഫോം. വിവരശേഖരണത്തിന് രണ്ടുപുറങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യാവലി.
വിമാനമിറങ്ങി എയറോബ്രിഡ്ജിലുടെ ടെർമിനലിൽ പ്രവേശിക്കുമ്പോൾ അവിടേയും ഫോം കിട്ടും. വിമാനത്തിൽ ലഭിക്കാത്തവർക്ക് ഈ സൗകര്യം ഉപയോഗിക്കാം
ഫോറം പൂരിപ്പിച്ച് യാത്രക്കാർ നേരെ ഹെൽത്ത് കൗണ്ടറിൽ എത്തണം. കൗണ്ടറിൽ മെഡിക്കൽ സംഘം തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കും.
പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആ യാത്രക്കാരെ താഴെയിറക്കി എയർസൈഡിൽ സജ്ജമാക്കിയ ആംബുലൻസിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. ഇതിനിടയിൽ എമിഗ്രേഷൻ വിഭാഗത്തിൽ വിവരമറിയിച്ച് പാസ്പോർട്ട് പരിശോധനയും വേഗത്തിൽ പൂർത്തിയാക്കും.
കൊറോണ ബാധിതരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ 14 ദിവസം - വീടിനു പുറത്തിറങ്ങരുത്, മറ്റാരുമായും സമ്പർക്കം പുലർത്തരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ ലഘുലേഖ ഹെൽത്ത് കൗണ്ടറിൽ നിന്ന് നൽകും. എന്തെല്ലാം ചെയ്തുകൂടാ, എന്തൊക്കെയാണ് മുൻകരുതലുകൾ എന്നിവയെല്ലാം ലഘുലേഖയിലുണ്ട്
ഹെൽത്ത് കൗണ്ടറിലെ പരിശോധനയ്ക്ക് ശേഷം പുരിപ്പിച്ചു നൽകിയ ഫോമിൽ ഒരെണ്ണം സീൽ - ചെയ്ത് യാത്രക്കാരന് തിരികെ നൽകും ഇതുമായിവേണം എമിഗ്രേഷൻ കൗണ്ടറിലെത്താൻ. രോഗലക്ഷണമില്ലെന്ന് രേഖപ്പെടുത്തിയ ഫോം എമിഗ്രേഷൻ വിഭാഗം വാങ്ങിവയ്ക്കും , പരിശോധന പൂർത്തിയാക്കി കസ്റ്റംസ് പരിശോധനയും കഴിഞ്ഞ് ലഗേജെടുത്ത് യാത്രക്കാരന് വീട്ടിലേക്ക് പോകാം
ജോലി പുരോഗതിയിലാണ്, കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ഇൻഫോഗ്രാഫിക് കാണുക